ആയുധങ്ങളുമായി പിടിയിലായ അമീൻ
Posted On
date_range Updated On
date_range വനത്തിൽ മൃഗവേട്ട; സംഘാംഗം അറസ്റ്റിൽ
നിലമ്പൂർ: ഗൂഡല്ലൂർ, ഊട്ടി ഭാഗങ്ങൾ കേന്ദ്രീകരിച്ച് പുള്ളിമാൻ, കാട്ടുപോത്ത്, മ്ലാവ് എന്നിവയെ വേട്ടയാടി ഇറച്ചി കേരളത്തിലേക്ക് കടത്തി വിതരണം ചെയ്യുന്ന സംഘത്തിലെ ഒരാൾ തമിഴ്നാട് വനംവകുപ്പിന്റെ പിടിയിൽ. മരുത മുണ്ടപ്പൊട്ടി കെട്ടുങ്ങല്ലിൽ കൂളിയോടൻ അമീനെയാണ് (33) തോക്കും മറ്റ് ആയുധങ്ങളുമായി പിടികൂടിയത്. നീലഗിരി ജില്ലയിൽ കുന്ത റേഞ്ച് പരിധിയിലെ വനത്തിൽ വേട്ടക്കായി ആയുധങ്ങളുമായി അതിക്രമിച്ച് കയറിയപ്പോഴാണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന മൂന്നുപേർക്കായി തിരച്ചിൽ ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.