വളാഞ്ചേരി: കടകളിലും വീടുകളിലും കയറി മോഷണം നടത്തുന്നയാളെ വളാഞ്ചേരി പൊലീസ് പിടികൂടി. താനൂർ മൂർക്കണ്ടൻ പ്രദീപ് എന്ന മണിയെയാണ് (44) എസ്.എച്ച്.ഒ ജലീൽ കറുത്തേടത്ത് അറസ്റ്റ് ചെയ്തത്.ടൗണിലെ ത്രിവേണി സൂപ്പർമാർക്കറ്റിൽ ജൂൺ മൂന്നിന് മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട്ട് നിന്ന് പ്രതി പിടിയിലായത്.
ഏപ്രിലിൽ കോഴിക്കോട് ജയിലിൽനിന്ന് ഇറങ്ങിയ പ്രതിക്കെതിരെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മോഷണവുമായി ബന്ധപ്പെട്ട് നിരവധി കേസുകളുള്ളതായി പൊലീസ് പറഞ്ഞു. എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒ ജയപ്രകാശ്, രാജേഷ്, വിനീത് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.