അങ്ങാടിപ്പുറം ഓരാടം പാലത്തിൽ ഇന്ധനം കയറ്റി വന്ന ടാങ്കർ ലോറി മറിഞ്ഞ് ഡീസൽ റോഡിൽ പരന്നൊഴുകുന്നു
പെരിന്തൽമണ്ണ: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ അങ്ങാടിപ്പുറം ഓരാടം പാലത്തിന് സമീപം ഡീസൽ കയറ്റിയ ടാങ്കർ ലോറി മറിഞ്ഞു. ഡീസൽ ചോർന്ന് റോഡിൽ പരന്നൊഴുകിയത് ആശങ്ക പരത്തി.
വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തു നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്.
പൊലീസും ഫയർ ആൻറ് റസക്യൂ വിഭാഗവും സ്ഥലത്തെ ടാങ്കർ ലോറി നിവർത്തിയെങ്കിലും ഡീസൽ ചോർച്ച തുടരുന്നതിനാൽ മണിക്കൂറുകൾ ഇതുവഴി ഗതാഗതം നിർത്തിവെച്ചു. മറ്റൊരു ടാങ്കർ എത്തി ഡീസൽ മാറ്റി. ടാങ്കർ ലോറി ക്രെയിൻ ഉപയോഗിച്ച് മാറ്റിയ ശേഷം ഗതാഗതം പുനസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.