പെരിന്തൽമണ്ണ: കുന്തിപ്പുഴയിലെ വിവിധ കടവുകളിൽ വീണ്ടും മണലൂറ്റ് സജീവം. കട്ടുപ്പാറ തടയണക്ക് സമീപത്തുനിന്ന് 62 ചാക്ക് പൊലീസ് പിടികൂടി. രാത്രിയിൽ മണലെടുക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ എ. പ്രേംജിത്തും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയാണ് മണൽ പിടികൂടിയത്. പുഴക്കടവിൽ പരിശോധന നടത്തവേ മണൽ കൊണ്ടുവന്ന തോണി പൊലീസിനെ കണ്ട് മണൽക്കടത്തുകാ൪ തുഴഞ്ഞ് മറുഭാഗത്തേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു.
മണൽ കൂട്ടിയിട്ടിരുന്ന സ്ഥലമുടമക്കെതിരെയും സ്ഥലത്തുനിന്ന് പൊലീസിനെ കണ്ട് രക്ഷപ്പെട്ട കണ്ടാലറിയാവുന്ന മണൽക്കടത്തുകാർക്കെതിരെയും കളവ് കേസ് രജിസ്റ്റർ ചെയ്തു. വിവരമറിഞ്ഞ് പുലാമന്തോൾ വില്ലേജ് ഓഫിസർ ഗോപകുമാറും സ്പെഷൽ വില്ലേജ് ഓഫിസർ ഫൈസലും സ്ഥലത്ത് എത്തി. ഞായറാഴ്ച രാവിലെ പൊലീസിനെ വെട്ടിച്ച് കൊണ്ടുപോയ തോണി കട്ടുപ്പാറ തടയണക്ക് സമീപം പുഴയിൽ പൊന്തക്കാട്ടിൽനിന്ന് കണ്ടെത്തി. കടവിൽ വെച്ചുതന്നെ എക്സ്കവേറ്റർ ഉപയോഗിച്ച് നശിപ്പിച്ചു. തടയണക്ക് ഭീഷണിയായാണ് മണൽക്കടത്തുകാർ മണൽക്കൊള്ള നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു. മണൽക്കടത്തുകാർെക്കതിരെ പരിശോധന കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.
എസ്.ഐ വിശ്വംഭരൻ, എസ്.സി.പി.ഒമാരായ ഷൗക്കത്തലി, മിഥുൻ, ഷക്കീൽ ഷജീർ, സൽമാനുൽ ഫാരിസ് എന്നിവരാണ് പരിശോധനസംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.