പൊ​ന്നാ​നി ഈ​ശ്വ​ര​മം​ഗ​ലം ഐ.​ടി.​ഐ 

പൊ​ന്നാ​നി: ഈ​ശ്വ​ര​മം​ഗ​ല​ത്ത് പ​ട്ടി​ക​ജാ​തി വ​കു​പ്പി​ന്റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്.​സി ഐ.​ടി.​ഐ​ക്ക് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന്​ 35 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് 65 ല​ക്ഷം രൂ​പ എം.​പി ഫ​ണ്ടി​ൽ​നി​ന്ന്​ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ നി​വേ​ദ​നം ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ഐ.​ടി.​ഐ​യി​ൽ എം.​പി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

ജി​ല്ല​യി​ലെ നാ​ല് ഐ.​ടി.​ഐ​ക​ളി​ലൊ​ന്നാ​ണ് പൊ​ന്നാ​നി​യി​ലു​ള്ള​ത്. ഐ.​ടി.​ഐ​യി​ൽ ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​ത്. വി​വി​ധ ത​ല​ത്തി​ലു​ള്ള കൂ​ടു​ത​ൽ കോ​ഴ്സു​ക​ൾ പൊ​ന്നാ​നി​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ന് ആ​ധു​നി​ക കെ​ട്ടി​ട​ത്തി​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ക്കു​മെ​ന്നാ​യി​രു​ന്നു എം.​പി​യു​ടെ വാ​ഗ്ദാ​നം. പ​തി​റ്റാ​ണ്ടു​ക​ളാ​യി പൊ​ന്നാ​നി​യി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്ന പ​ട്ടി​ക​ജാ​തി വ​കു​പ്പി​ന് കീ​ഴി​ലെ ഐ.​ടി.​ഐ​ക്ക്​ പു​തി​യ ബ്ലോ​ക്ക് നി​ർ​മി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ 2.18 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

കെ​ട്ടി​ട​മി​ല്ലാ​ത്ത​തി​നാ​ല്‍ പു​തി​യ കോ​ഴ്സു​ക​ള്‍ അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. സ്ഥ​ല​സൗ​ക​ര്യം ഏ​റെ​യു​ള്ളി​ട​ത്ത് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച് കൂ​ടു​ത​ൽ ട്രേ​ഡു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കാ​ല​ങ്ങ​ളാ​യു​ണ്ട്. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് എം.​പി പ​റ​ഞ്ഞു.

Tags:    
News Summary - 35 lakhs from MP fund to Eswaramangalam ITI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.