200 കുടുംബങ്ങൾക്ക്​ കുടിവെള്ള പദ്ധതിക്ക് തുടക്കം

ഊർങ്ങാട്ടിരി: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ കുണ്ടുവഴി വാർഡിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി. ജൽജീവൻ മിഷൻ വഴി 200 കുടുംബത്തിനും ഹൗസ് കണക്ഷൻ നൽകി. പദ്ധതിയുടെ ഉദ്ഘാടനം പി.കെ. ബഷീർ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ഷംസു അധ്യക്ഷത വഹിച്ചു. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.ടി. ഹലീമ, പ്രസിഡന്റ് സി. ജിഷ, വൈസ് പ്രസിഡന്റ് ഷിജോ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല അയ്യൂബ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ. ഹസ്നത്ത്, അംഗങ്ങളായ കെ. രായീൻകുട്ടി, യു. സാജിദ, ബാപ്പുട്ടി, പാലത്തിങ്ങൽ അഹമ്മദ് കുട്ടിമാൻ, സി.ടി. റഷീദ്, സി.ടി. ജാഫർ, കെ. ആലിഹസൻ, കെ. മുഹമ്മദ് അബൂബക്കർ, യു. അബൂബക്കർ, പി. ചന്ദ്രൻ, ശംസു മൈത്ര, അനൂപ്​ മൈത്ര എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.