കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 2021-22 സാമ്പത്തിക വർഷം പിടികൂടിയത് 88 കോടി രൂപയുടെ സ്വർണം. എയർ കസ്റ്റംസ് ഇന്‍റലിജൻസ് കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ 2022 മാർച്ച് 31 വരെ പിടികൂടിയ കണക്കാണിത്. ഈ കാലയളവിൽ 200 കിലോഗ്രാം സ്വർണമാണ് കണ്ടെടുത്തത്. 241 കേസുകൾ രജിസ്റ്റർ ചെയ്തു. ജനുവരി-മാർച്ച് മാസങ്ങളിലായി 77 കേസുകളിൽ 54.95 കിലോഗ്രാം സ്വർണം പിടികൂടി. ഇതിന് 24.87 കോടി രൂപ വിലവരും. ഈ കാലയളവിൽ സ്വർണക്കടത്തിന് പിടിയിലായവരിൽ ഏഴ് സ്ത്രീകളും ഉൾപ്പെടും. കഴിഞ്ഞ വർഷം മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 144.41 കിലോഗ്രാം സ്വർണമാണ് പരിശോധനയിൽ പിടിച്ചത്. ഇതിന് 69.65 കോടി രൂപ വില വരും. മറ്റു കേസുകളിലായി 55.63 കിലോയും പിടികൂടി. ഇതിന് 18.62 കോടി രൂപ വില വരും. 1.28 കോടിയുടെ വിദേശ കറൻസിയും 26.37 ലക്ഷത്തിന്‍റെ ഇന്ത്യൻ രൂപയും 28.94 ലക്ഷം രൂപ വില വരുന്ന ഒമ്പത് മൊബൈൽ ഫോണുകളും കസ്റ്റംസ് പിടികൂടി. കോവിഡിനിടെയിലും കഴിഞ്ഞ വർഷം കരിപ്പൂർ വഴി സ്വർണക്കടത്ത് വർധിച്ചതായി നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.