കരിപ്പൂരിൽ 87.61 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽനിന്നായി കോഴിക്കോട് കസ്റ്റംസ് പ്രിവന്റിവ് വിഭാഗം 87.6 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. 1837.3 ഗ്രാം സ്വർണ മിശ്രിതമാണ് കണ്ടെടുത്തത്. ഇതിൽനിന്ന്​ 1688.1 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. ദുബൈയിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിലെത്തിയ കോഴിക്കോട് കുന്ദമംഗലം സ്വദേശി അനസിൽനിന്ന്​ 814.2 ഗ്രാം സ്വർണ മിശ്രിതവും ദുബൈയിൽനിന്നുള്ള സ്​പൈസ് ജെറ്റ് വിമാനത്തിലെത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശി അൻഷദിൽനിന്ന്​ 1023.1 ഗ്രാം സ്വർണമിശ്രിതവുമാണ്​ പിടികൂടിയത്​. ഇരുവരും സ്വർണ മിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചുകടത്താനാണ്​ ശ്രമിച്ചത്​. ഫോട്ടോ: mpg gold karipoor11: കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.