എട്ട്​ മാസത്തിനിടെ കരിപ്പൂരിൽ ​52 സ്വർണക്കടത്ത്​ കേസ്​

-23 കോടി രൂപയുടെ സ്വർണം കണ്ടെടുത്തു കരിപ്പൂർ: ​കോഴിക്കോട്​ വിമാനത്താവളം കേന്ദ്രീകരിച്ച്​ എട്ടു മാസത്തിനിടെ പൊലീസ്​ രജിസ്റ്റർ ചെയ്തത്​ 52 സ്വർണക്കടത്ത്​ കേസുകൾ. 23 കോടിയോളം രൂപയുടെ സ്വർണമാണ്​ പൊലീസ്​ മാത്രം കരിപ്പൂർ പരിസരത്തുനിന്ന്​ പിടിച്ചത്​. കഴിഞ്ഞ ഡിസംബറിൽ വിമാനത്താവള ടെർമിനലിൽ സഹായകേന്ദ്രം തുറന്നതിന്​ ശേഷമാണ്​ പൊലീസ്​ നടപടികൾ ഊർജിതമായത്​. 42 കിലോയിലധികം സ്വർണമാണ്​ ഈ കാലയളവിൽ പിടിച്ചെടുത്തത്​​. വിമാനത്താവളം കേന്ദ്രീകരിച്ച് തട്ടിക്കൊണ്ടുപോകലും അക്രമങ്ങളും വർധിച്ചതോടെയാണ് സഹായകേന്ദ്രം തുറന്നത്. ടെർമിനലിന് പുറത്തും പാർക്കിങ് ഭാഗങ്ങളിലും നിരീക്ഷണം കർശനമാക്കി സംശയമുള്ളവരെ പരിശോധിച്ചാണ് തുടക്കത്തിൽ സ്വർണം പിടികൂടിയിരുന്നത്. ഇപ്പോൾ പൊലീസിനും സ്വർണക്കടത്ത് സംബന്ധിച്ച് രഹസ്യ വിവരങ്ങൾ ലഭിക്കുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.