മഞ്ചേരി: ജില്ലയിലെ വിവിധ കോടതികളില്‍ കെട്ടിക്കിടന്ന 4270 പെറ്റികേസുകൾ തീര്‍പ്പാക്കി. ജില്ല ലീഗല്‍ സർവിസസ് അതോറിറ്റി സംഘടിപ്പിച്ച പ്രത്യേക അദാലത്തിലൂടെയാണ് കേസുകൾ പിഴയൊടുക്കി തീര്‍പ്പാക്കിയത്. വിവിധ കോടതികളില്‍ നടന്ന അദാലത്തില്‍ 61,36,900 രൂപയാണ് പിഴയായി ലഭിച്ചത്. 149 വാഹനാപകട കേസുകള്‍ തീര്‍പ്പായപ്പോള്‍ നഷ്ടപരിഹാരമായി 4,80,52,000 രൂപ നല്‍കാന്‍ വിധിയായി. 627 പി.എല്‍.പികളും 20 സിവില്‍കേസുകളും രണ്ട് കുടുംബകേസുകളും തീര്‍പ്പായവയില്‍ ഉൾപ്പെടും. ബി.എസ്.എൻ.എൽ, വൊഡാഫോൺ എന്നീ ടെലി കമ്യൂണിക്കേഷന്‍ കമ്പനികളുടെ പി.എല്‍.പികള്‍ തീര്‍പ്പായത് 36,20,490 രൂപ അടവാക്കിയാണ്. മഞ്ചേരി ജില്ല കോടതി സമുച്ചയത്തില്‍ നടന്ന അദാലത്തിന് ഡി.എല്‍.എസ്.എ ചെയര്‍മാനും ജില്ല ജഡ്ജിയുമായ എസ്. മുരളീകൃഷ്ണ, സെക്രട്ടറിയും സബ് ജഡ്ജിയുമായ കെ. നൗഷാദലി, അഡീഷനല്‍ ജില്ല ജഡ്ജി എസ്. നസീറ, എസ്.സി/എസ്.ടി സ്പെഷല്‍ കോടതി ജഡ്ജ് എം.പി. ജയരാജ്, മഞ്ചേരി സബ് ജഡ്ജി എൻ.എൻ. അരുണ്‍ ബെച്ചു എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.