മര്‍ക്കസ് സ്‌കൂളില്‍ പിറന്നത് 40 കയ്യെഴുത്ത് മാഗസിനുകൾ

മര്‍കസ് സ്‌കൂളില്‍ പിറന്നത് 40 കൈയെഴുത്ത് മാഗസിനുകൾ കൊണ്ടോട്ടി: കോവിഡിനുശേഷം മര്‍കസുല്‍ ഉലൂം ഇംഗ്ലീഷ് സ്‌കൂളിലെ ലൈബ്രറിയിലെത്തിയത് 40 കൈയെഴുത്ത്​ മാഗസിനുകള്‍. മാഗസിനുകളുടെ പ്രകാശനം എ.ഐ.സി.ടി എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ പി.എം. മീറാനലി നിര്‍വഹിച്ചു. തുടര്‍ന്നുനടന്ന കുട്ടികളുടെ ക്ലാസ് പെര്‍ഫോമന്‍സ് ഡേ സ്‌കൂള്‍ മാനേജര്‍ അഡ്വ. ഫസലുല്‍ഹഖ് പറമ്പാടന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ടി. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. റിയാസ് മുക്കോളി, ഖാലിദ് കുന്നമ്പള്ളി, അഹ്‌മദ് ശരീഫ്, സീനത്ത്, സബിത, ശമല്‍, ആയിശ, റംസിയ സമീറ, ശജ്‌ന, ദീപ്ത, നസീഹ തുടങ്ങിയവര്‍ സംബന്ധിച്ചു. me kdy 5 markas: കൈയെഴുത്ത് മാഗസിനുകളുമായി കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.