പുറത്തൂർ സി.എച്ച് സെന്റർ ഡയാലിസിസ് യൂനിറ്റ് ശിലാസ്ഥാപനം 24ന്​

തിരൂർ: പുറത്തൂർ സി.എച്ച്. മുഹമ്മദ് കോയ ചാരിറ്റബിൾ ട്രസ്റ്റിന്​ കീഴിൽ പ്രവർത്തനമാരംഭിക്കുന്ന ഡയാലിസിസ് യൂനിറ്റിന്‍റെ ശിലാസ്ഥാപനം വ്യാഴാഴ്ച വൈകീട്ട് നാലിന്​ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപം സി.എച്ച് സെന്റർ മുഖ്യരക്ഷാധികാരിയും ജില്ല മുസ്​ലിം ലീഗ് പ്രസിഡന്റുമായ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. 20 ഡയാലിസിസ് ബെഡ്, മെഡിക്കൽ ഷോപ്​, ലാബ് ഉൾപ്പെടെ സംവിധാനങ്ങളോടെയാണ് ഡയാലിസിസ് കേന്ദ്രം ഒരുക്കുന്നത്. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, കുറുക്കോളി മൊയ്തീൻ എം.എൽ.എ, ഡോ. സി.പി. ബാവ ഹാജി, അബ്ദുറഹ്മാൻ രണ്ടത്താണി തുടങ്ങിയ നേതാക്കൾ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ സി.എച്ച് സെന്റർ രക്ഷാധികാരിയും ജില്ല മുസ്​ലിം ലീഗ് വൈസ് പ്രസിഡന്‍റുമായ എം. അബ്ദുല്ലക്കുട്ടി, മണ്ഡലം മുസ്​ലിം ലീഗ് വൈസ് പ്രസിഡന്റ് എം.പി. ഹംസ, സി.എച്ച് സെന്റർ ചെയർമാൻ പുതേരി മുഹമൂദ്, വർക്കിങ്​ ചെയർമാൻ കുന്നത്ത് റഷീദ് ഫൈസി, ജനറൽ കൺവീനർ ഇ.പി. അലി അഷ്​കർ, ട്രഷറർ കെ.വി. നാസർ ഹാജി, പഞ്ചായത്ത് മുസ്​ലിം ലീഗ് പ്രസിഡന്റ് എം.വി. അലിക്കുട്ടി, ജില്ല യൂത്ത് ലീഗ് ഉപാധ്യക്ഷൻ ഐ.പി.എ. ജലീൽ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.