നിലമ്പൂർ: നിലമ്പൂരിൽ സ്ഥാപിതമായ സി.പി.ഐ മണ്ഡലം ഓഫിസ് (അച്യുതമേനോൻ സ്മാരക മന്ദിരം) ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും. സമ്മേളന ഹാൾ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി.പി. സുനീറും ഫോട്ടോ അനാച്ഛാദനം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി. ചാമുണ്ണിയും നിർവഹിക്കും. നഗര ഹൃദയത്തിൽ സ്വന്തമായുള്ള ആറ് സെന്റ് സ്ഥലത്താണ് രണ്ടുനില കെട്ടിടം. പാർട്ടി അംഗങ്ങളുടെയും പൊതുജനങ്ങളുടെയും സാമ്പത്തിക സഹായത്തോട് കൂടിയാണ് നിർമാണം പൂർത്തീകരിച്ചത്. വാർത്തസമ്മേളനത്തിൽ ജില്ല എക്സിക‍്യൂട്ടിവ് അംഗം കെ. പ്രഭാകരൻ, ജില്ല കമ്മിറ്റി അംഗം പി.എം. ബഷീർ, മണ്ഡലം എക്സിക‍്യൂട്ടിവ് അംഗങ്ങളായ എം. മുജീബ് റഹ്മാൻ, എം. ഉമ്മർ, സി.കെ. മൊയ്തീൻ, ലോക്കൽ സെക്രട്ടറി കെ. ഷൗക്കത്തലി, നഗരസഭ വികസനകാര‍്യ ചെയർപേഴ്സൻ കെ. ബിന്ദു, കൗൺസിലർ നാജിയ ഷാനവാസ് എന്നിവർ പങ്കെടുത്തു. Nbr photo-1 CPI ഞായറാഴ്ച ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യുന്ന സി.പി.ഐ നിലമ്പൂർ മണ്ഡലം കമ്മിറ്റി ഓഫിസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.