'എജുഫെസ്റ്റ് 2022' നാളെ

തൃശൂര്‍: പൂത്തോളില്‍ പ്രവര്‍ത്തിക്കുന്ന സ്പാര്‍ക്ക് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കോര്‍പറേഷന്‍റെ സഹകരണത്തോടെ 'എജുഫെസ്റ്റ് 2022' സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്കുശേഷം മൂന്നിന് മുന്‍ ഡി.ജി.പി ഋഷിരാജ് സിങ്​ ഉദ്ഘാടനം ചെയ്യും. കോര്‍പറേഷന്‍ പരിധിയിലെ വിദ്യാലയങ്ങളിലെ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്രദമാവുന്ന പരിപാടിയിലേക്ക് ഒരു സ്കൂളില്‍നിന്ന്​ 25 പേർക്ക്​ സൗജന്യപ്രവേശനം നൽകും. ആധുനിക വിദ്യാഭ്യാസ മാറ്റങ്ങള്‍, വിദേശ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അറിവുകള്‍, നൂതന സാങ്കേതിക തൊഴില്‍ അവസരങ്ങളെക്കുറിച്ചുള്ള സെമിനാറുകള്‍, വിവിധ സ്ഥാപനങ്ങള്‍ക്കായുള്ള തൊഴില്‍ മേള, കുട്ടികള്‍ക്കായുള്ള മാനസികാരോഗ്യ പരിശീലനം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കും. വാര്‍ത്തസമ്മേളനത്തില്‍ ബിനോയ് ജോണ്‍, അപര്‍ണ രഞ്ജിത്ത്, എ.കെ. അജിത്, ലിബിന്‍ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.