മഞ്ഞക്കുന്ന് ലിഫ്റ്റ് ഇറിഗേഷന്​​ 1.90 കോടി അനുവദിച്ചു

മണ്ണുത്തി: പാണഞ്ചേരി പഞ്ചായത്തിലെ മഞ്ഞക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് 1.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ. രാജൻ അറിയിച്ചു. മണലിപ്പുഴയിൽനിന്ന് 60 എച്ച്‌.പി സബ്മെഴ്സിബിൾ സെൻട്രിഫ്യൂഗൽ മോട്ടോർ ഉപയോഗിച്ച് മഞ്ഞക്കുന്നിൽ സ്ഥാപിക്കുന്ന ഒന്നര ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിലേക്ക് വെള്ളം കയറ്റി അവിടെനിന്ന് അഞ്ച്​ കിലോമീറ്റർ നീളത്തിൽ മൂന്ന്​ ദിശയിലേക്കും പൈപ്പ് ലൈൻ വലിച്ച്​ കൃഷിക്ക്​ വെള്ളം എത്തിക്കുന്നതാണ്​ പദ്ധതി. 132 ഹെക്ടർ സ്ഥലത്ത് ജലസേചനത്തിനും നൂറോളം കുടുംബങ്ങൾക്ക് കിണർ റീ ചാർജിങ്ങിലൂടെ കുടിവെള്ള ലഭ്യത ഉറപ്പാക്കാനും പദ്ധതി സഹായിക്കും. മൈനർ ഇറിഗേഷൻ വകുപ്പിനാണ് പദ്ധതിയുടെ നിർവഹണ ചുമതല. സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടി ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 07:10 GMT