മലപ്പുറം: എന്‍.സി.പിയുടെ 24ാം സ്ഥാപക ദിന വാരാചരണ ഭാഗമായി എൻ.സി.പി ന്യൂനപക്ഷ വകുപ്പ് ജൂൺ 19ന് ജില്ല വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ സംസ്ഥാനതല കണ്‍വെന്‍ഷന്‍ നടക്കും. രാവിലെ പത്തിന് ന്യൂനപക്ഷ വകുപ്പ് ദേശീയ അധ്യക്ഷന്‍ ഹാജി ശബീര്‍ അഹമ്മദ് വിദ്രോഹി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ് പി.സി. ചാക്കോ, ജനറല്‍ സെക്രട്ടറി ടി.പി. പീതാംബരന്‍ എന്നിവർ മുഖ്യാതിഥികളാകും. 'ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികള്‍' വിഷയത്തില്‍ ലക്ഷദ്വീപ് എം.പി പി.പി. മുഹമ്മദ് ഫൈസല്‍, തോമസ് കെ. തോമസ് എം.എൽ.എ തുടങ്ങിയവർ സംസാരിക്കും. എൻ.സി.പി ദേശീയ സെക്രട്ടറി എൻ.എ. മുഹമ്മദ് കുട്ടി, ന്യൂനപക്ഷ വകുപ്പ് സംസ്ഥാന ചെയർമാൻ കെ.എ. ജബ്ബാർ, എൻ.സി.പി ജില്ല പ്രസിഡന്‍റ് കെ.പി. രാമനാഥൻ, ന്യൂനപക്ഷവകുപ്പ് ദേശീയ സെക്രട്ടറി ഹംസ പാലൂർ, ജില്ല പ്രസിഡന്‍റ് നാദിർഷ കടായിക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.