മലപ്പുറം: പ്രമേഹരോഗ വിദഗ്ധരുടെ ഏഷ്യയിലെ ഏറ്റവും വലിയ സംഘടനയായ റിസര്‍ച് സൊസൈറ്റി ഫോര്‍ സ്റ്റഡി ഓഫ് ഡയബെറ്റിക്‌സ് ഇന്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് പ്രമേഹവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 19ന് രാവിലെ ഒമ്പതിന് പെരിന്തല്‍മണ്ണ ഐ.എം.എ ഹാളില്‍ ഡോ. ആര്‍.വി. വിജയകുമാര്‍ സെമിനാർ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെയുള്ള സെഷനിൽ വിവിധ ഡോക്ടർമാർ വ്യത്യസ്ത വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതിരിപ്പിക്കും. ഡോക്ടര്‍മാരായ എ.പി. ഗീത, ഗോവിന്ദനുണ്ണി, ജോ ജോർജ്, പ്രശാന്ത് ശങ്കര്‍, സുനില്‍ പ്രശോഭ്, രഞ്ജിത്ത് ഉണ്ണികൃഷ്ണന്‍, ജി. വിജയകുമാര്‍, അജിത് കുമാര്‍, അരുണ്‍ ശങ്കര്‍ എന്നിവരാണ് വിഷയങ്ങൾ അവതരിപ്പിക്കുക. ഉച്ചക്ക് ശേഷം പൊതുജനങ്ങൾക്കും സെമിനാറിൽ പങ്കെടുക്കാം. കേരളത്തിലെയും പുറത്തുമുള്ള വിദഗ്ധരോട് പൊതുജനങ്ങൾക്ക് സംവദിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ ആദ്യമായാണ് ആർ.എസ്.എസ്.ഡി.ഐയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഓർഗനൈസിങ് ചെയർമാൻ ഡോ. ഷാജി അബ്ദുൽ ഗഫൂര്‍, സെക്രട്ടറി ഡോ. ബി. ജയകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 9746534092.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.