കാറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളിൽനിന്ന്​ 1.8 കോടി രൂപ പൊലീസ് പിടികൂടി

വളാഞ്ചേരി: കാറിനുള്ളിൽ രഹസ്യമായി കടത്തുകയായിരുന്ന 1,80,50,000 രൂപയുമായി ദമ്പതികൾ വളാഞ്ചേരി പൊലീസിന്‍റെ പിടിയിലായി. സേലത്ത് നിന്ന്​ പെരുമ്പാവൂരിലേക്ക് കടത്തുകയായിരുന്ന പണമാണ് വളാഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ. ജിനേഷിന്‍റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. വളാഞ്ചേരി - പട്ടാമ്പി റോഡിൽ നടത്തിയ വാഹനപരിശോധനക്കിടെയാണ് പുണെ സ്വദേശികളിൽനിന്ന്​ രേഖകളില്ലാത്ത പണം പിടികൂടിയത്. വാഹനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി അടുക്കിവെച്ച നിലയിലാണ് പണം കണ്ടെത്തിയത്. പെരുമ്പാവൂരിൽ മുമ്പ്​ ബിസിനസ് നടത്തിയിരുന്ന ദമ്പതികൾ എറണാകുളത്ത് താമസിച്ചു വരികയാണ്. പിടികൂടിയ പണം കോടതിയിൽ ഹാജരാക്കി ട്രഷറിയിൽ നിക്ഷേപിക്കുമെന്നും ആദായനികുതി വിഭാഗത്തിനെയും എൻഫോഴ്​സ്​മെന്‍റിനെയും അറിയിക്കുമെന്നും പൊലീസ് പറഞ്ഞു. പരിശോധന സംഘത്തിൽ എസ്.ഐ കെ.ടി. ബെന്നി, സി.പി.ഒ.മാരായ ശ്രീജിത്ത്, ക്ലിൻറ് ഫെർണാണ്ടസ് എന്നിവരുമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.