പൊന്നാനി: പൊന്നാനിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആൻഡ് റിസര്‍ച്ചിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിച്ച വിദ്യാർഥികള്‍ക്കുള്ള പ്രവേശനപരീക്ഷ ജൂലൈ 17ന് നടക്കും. ടാലന്‍റ് ഡെവലപ്‌മെന്‍റ് കോഴ്‌സിന് (ടി.ഡി.സി) അപേക്ഷിച്ച ഹൈസ്കൂള്‍ വിദ്യാർഥികള്‍ക്ക് രാവിലെ 10.30 മുതല്‍ 11.30 വരെയും സിവില്‍ സര്‍വിസ് ഫൗണ്ടേഷന്‍ കോഴ്‌സിന് (സി.എസ്.എഫ്.സി) അപേക്ഷിച്ച ഹയര്‍ സെക്കൻഡറി വിദ്യാർഥികള്‍ക്ക് ഉച്ചക്ക് 12 മുതല്‍ ഒന്നവരെയും ദ്വിവര്‍ഷ പ്രിലിംസ് കം മെയിന്‍സ് (ടൂ ഇയര്‍ പി.സി.എം) കോഴ്‌സിന് അപേക്ഷിച്ച ബിരുദ വിദ്യാർഥികള്‍ക്ക് ഉച്ചക്ക് രണ്ടു മുതല്‍ വൈകീട്ടു വരെയുമാണ് പ്രവേശന പരീക്ഷ. പരീക്ഷാർഥികള്‍ അര മണിക്കൂര്‍ മുമ്പ് ഐ.സി.എസ്.ആറില്‍ റിപ്പോര്‍ട്ട് ചെയ്യണം. കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ ഒമ്പത്. വിലാസം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആൻഡ് റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിന്‍- 679573. ഫോണ്‍: 0494 2665489, 88483 46005, 98467 15386, 96459 88778, 97460 07504.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.