തൃശൂർ: 17കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വടൂക്കര എസ്.എൻ നഗർ കൈപ്പറമ്പൻ അമലിനെയാണ് നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിലെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. ഒരു വർഷമായി പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ച പ്രതി ലൈംഗികമായി ചൂഷണം ചെയ്യുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും അതു കാണിച്ച് വീണ്ടും പീഡനത്തിന് വിധേയമാക്കുകയുമായിരുന്നു. എസ്. ഐ അനുദാസ്, എ.എസ്.ഐ ബാലസുബ്രമണ്യൻ, സീനിയർ വനിത സിവിൽ പൊലീസ് ഓഫിസർ ജയന്തി, സിവിൽ പൊലീസ് ഓഫിസർമാരായ വിജിത്ത്, ശ്രീനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പോക്സോയടക്കമുള്ള വകുപ്പുകൾ ചുമത്തിയ പ്രതിയെ പ്രത്യേക പോക്സോ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു. tct_chr3-amal- അമൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.