നിലമ്പൂർ: നിലമ്പൂർ താലൂക്കിലെ 160 കുടുംബങ്ങൾക്ക് ഈമാസം 12ന് പട്ടയം വിതരണം ചെയ്യുമെന്ന് പി.വി. അൻവർ എം.എൽ.എ. നിലമ്പൂർ താലൂക്ക് ഓഫിസിൽ പട്ടയ വിതരണത്തിന് മുന്നോടിയായി നടന്ന സ്വാഗതസംഘ രൂപവത്കരണ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സങ്കേതിക കാരണങ്ങളാൽ പട്ടയം ലഭിക്കാതെ പോയ കുടുംബങ്ങൾക്കാണ് പട്ടയം നൽകുന്നത്. യോഗത്തിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. തഹസിൽദാർ എം.പി. സിന്ധു, ഭൂരേഖ വിഭാഗം തഹസിൽദാർ ജയശ്രീ, ജനതാദൾ ദേശീയ സമിതി അംഗം ഇസ്മയിൽ എരഞ്ഞിക്കൽ, എൻ.സി.പി നിലമ്പൂർ ബ്ലോക്ക് പ്രസിഡന്‍റ് പരുന്തൻ നൗഷാദ്, ജനാധിപത്യ കേരള കോൺഗ്രസ് ജില്ല സെക്രട്ടറി പ്രസാദ് എടക്കര, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ബിനോയ് പാട്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു. 12ന് നിലമ്പൂർ വ്യാപാരഭവനിലാണ് പട്ടയമേള നടക്കുക. Nilambur photo 4 - MLA പട്ടയമേളക്ക് മുന്നോടിയായി നിലമ്പൂർ താലൂക്ക് ഓഫിസിൽ നടന്ന സ്വാഗതസംഘ രൂപവത്കരണ യോഗം പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.