വെയ്ക് അപ് അക്കാദമി ഫുട്ബാൾ ചാമ്പ്യൻഷിപ് 14ന് മലപ്പുറം: വെയ്ക് അപ് ഫുട്ബാൾ അക്കാദമിയുടെ അണ്ടർ-16 സംസ്ഥാനതല ഫുട്ബാൾ ചാമ്പ്യൻഷിപ് എടവണ്ണ സീതി ഹാജി സ്റ്റേഡിയത്തിൽ മേയ് 14 ആരംഭിക്കും. വൈകീട്ട് ഏഴിന് സന്തോഷ് ട്രോഫി കോച്ച് ബിനോ ജോർജും ഇന്ത്യൻ ഫുട്ബാൾ താരം മഷൂർ ശരീഫും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. മലപ്പുറത്തെ ആദ്യ ഇന്‍റർനാഷനൽ ഫുട്ബാൾ കളിക്കാരൻ മലപ്പുറം പി. മൊയ്തീൻ കുട്ടിയുടെ പേരിലാണ് ടൂർണമെന്‍റ്. ഐ.എസ്.എൽ, ഐ ലീഗ് തുടങ്ങിയ പ്രഫഷനൽ ഫുട്ബാൾ ചാമ്പ്യൻഷിപ്പുകളിൽ ജില്ലയിലെ യുവ പ്രതിഭകൾക്ക് അവസരം ലഭിക്കാനുള്ള പരിശീലന പരിപാടികൾ ആവിഷ്കരിച്ചതായി സംഘാടകർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ വെയ്ക് അപ് അക്കാദമി ഹെഡ് കോച്ചും ഡയറക്ടറുമായ ഷാജറുദ്ദീൻ, മാനേജിങ് ഡയറക്ടർ നാസർ നാസി, ഡയറക്ടർ നാസർ തൃപ്പനച്ചി, കോച്ചുമാരായ കെ. ഗോകുൽദാസ്, ആർ.ജെ. രഞ്ജിത്ത്, പ്രമിലേഷ് എന്നിവർ സംബന്ധിച്ചു. ഐഫ ഫുട്ബാൾ അക്കാദമി സെലക്ഷൻ ട്രയൽസ് ഒമ്പതിന് മലപ്പുറം: അണ്ടർ 13, 15, 17, 20 വിഭാഗങ്ങളിൽ ഫുട്ബാൾ കളിക്കാൻ താൽപര്യമുള്ള കുട്ടികളെ കണ്ടെത്താൻ കൊപ്പം ആൾട്ടിയസ് ഇന്‍റർനാഷനൽ ഫുട്ബാൾ അക്കാദമി (ഐഫ) സെലക്ഷൻ ട്രയൽസ് നടത്തുന്നു. മലപ്പുറം, കോഴിക്കോട് ജില്ലയിലെ കുട്ടികൾക്കുള്ള സെലക്ഷൻ ട്രയൽസ് മേയ് ഒമ്പതിന് രാവിലെ ഏഴിന് കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കും. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് താമസം, ഭക്ഷണം, വിദ്യാഭ്യാസം, ട്രെയിനിങ്, ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയവ സ്കോളോർഷിപ്പോടുകൂടി ലഭ്യമാക്കും. ഫോൺ: 9061894611, 9895188178.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.