'ജനബോധൻ' ലഹരി വിരുദ്ധ സന്ദേശയാത്ര 12 മുതൽ ജില്ലയിൽ

തൃശൂർ: വിദ്യാലയങ്ങളും കലാലയങ്ങളും ലഹരി മുക്തമാക്കുക എന്ന സന്ദേശവുമായി കൊട്ടാരക്കര ആസ്ഥാനമായ 'ആശ്രയ' തിരുവനന്തപുരത്തുനിന്ന്​ കാസർകോട്ടേക്ക്​ നടത്തുന്ന 'ജനബോധൻ 2022' യാത്ര 12 മുതൽ 19 വരെ വരെ ജില്ലയിൽ പര്യടനം നടത്തും. 12ന്​ കൊരട്ടി പൊങ്ങത്ത്​ യാത്രയെ ജില്ലയിലേക്ക്​ വരവേൽക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 13 നിയോജകമണ്ഡലത്തിലും സ്കൂൾ, കോളജ്​ എന്നിവിടങ്ങളിലും പൊതുസ്ഥലങ്ങളിലും കലാരൂപങ്ങളുടെ അകമ്പടിയോടെ ബോധവത്​കരണം നടത്തും. തൃശൂർ പുത്തൻപള്ളിക്കടുത്ത്​ സ്വാഗതസംഘം ഓഫിസ്​ തുറന്നു​. വാർത്തസമ്മേളനത്തിൽ ആശ്രയ ജില്ല കമ്മിറ്റി പ്രസിഡന്‍റ്​ റീന മേരി ജോൺ, വർക്കിങ്​ പ്രസിഡന്‍റ്​ മനോജ്​ മച്ചാട്​, ജനറൽ സെക്രട്ടറി ജെയിംസ്​ മുട്ടിക്കൽ, ട്രഷറർ തോമസ്​ കരിപ്പായ്​, ജനറൽ കൺവീനർ ഷെറിഷ്​ റോയ്​സ്​ തെങ്ങുങ്ങൽ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.