സായാഹ്ന ധർണ ഇന്ന്​

മലപ്പുറം: ബിൽഡിങ്​ ആന്‍ഡ് റോഡ് വർക്കേഴ്സ് ഫെഡറേഷന്‍റെ ആഭിമുഖ്യത്തിൽ നിർമാണ തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂരിൽ ബുധനാഴ്ച നാലിന്​ സായാഹ്ന ധർണ സംഘടിപ്പിക്കുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയ് ഉദ്ഘാടനം ചെയ്യും. പെൻഷൻ കുടിശ്ശിക പൂർണമായും കൊടുത്തുതീർക്കുക, കൃത്യമായും മാസംതോറും നൽകുക, സെസ് പിരിവ് ഊർജിതപ്പെടുത്തുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപിക്കുക, ക്ഷേമനിധി അംഗങ്ങളുടെ കുടിശ്ശികയുള്ള മറ്റ് എല്ലാ ആനുകൂല്യങ്ങളും അടിയന്തരമായി വിതരണം ചെയ്യുക, ക്ഷേമനിധി അംഗങ്ങളുടെ വിവിധ ആനുകൂല്യങ്ങൾ കാലോചിതമായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ ധർണ. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ് എൻ.എ. കരീം, സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.