സർക്കാർ ഒന്നാം വാർഷികാഘോഷം: പ്രചാരണവും സംഘാടക പിഴവും വിമർശനത്തിനിടയാക്കി

തിരൂർ: സംസ്ഥാന സർക്കാറിന്‍റെ ഒന്നാം വാർഷികത്തിന്‍റെ ഭാഗമായ 'എന്‍റെ കേരളം' പ്രദർശന-വിപണന-ഭക്ഷ്യമേളക്ക് ഇന്ന് തിരിതെളിയാനിരിക്കെ ചർച്ചയായി പ്രചാരണ കുറവും സംഘാടക പിഴവും. സംഘാടനത്തിലെ വീഴ്ചകൾ സംബന്ധിച്ച വിമർശനം ഉൾക്കൊള്ളുന്നതായി മന്ത്രി വി. അബ്ദുറഹ്മാൻ തിങ്കളാഴ്ച നടന്ന സംഘാടക സമിതി യോഗത്തിൽ പറഞ്ഞു. സംഘാടക സമിതി യോഗം കൂടുതൽ ജനകീയമാക്കാൻ കഴിഞ്ഞില്ലെന്നും വിമർശനമുണ്ട്. സംഘാടക സമിതി യോഗം തുടങ്ങുന്ന സമയം കഴിഞ്ഞാണ് വേദിയിലോ സദസ്സിലോ ഇരിപ്പിടം പോലും എത്തിച്ചത്. വൈകീട്ട് നാല് മണിക്ക് വിളിച്ച് ചേർത്ത സംഘാടകസമിതി യോഗത്തിൽ കലക്ടർ ഉൾപ്പടെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിനെത്തിയ പ്രമുഖരും ഇരിപ്പിടമില്ലാതെ കാത്ത് നിൽക്കേണ്ടി വന്നു. ഏറെ നേരം കഴിഞ്ഞിട്ടാണ് കസേര എത്തിച്ചത്. സംഘാടക സമിതി ഉദ്യോഗസ്ഥർ കൈയടക്കിയതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.