ഭക്ഷ്യസുരക്ഷ: പരിശോധന ഊർജിതം; ലൈസന്സിൻസില്ലാത്ത രണ്ട് കടകൾ പൂട്ടിച്ചു

ഭക്ഷ്യസുരക്ഷ: പരിശോധന ഊർജിതം; ലൈസൻസില്ലാത്ത രണ്ടു കടകൾ പൂട്ടിച്ചു പെരിന്തൽമണ്ണ: ഭക്ഷ്യവിഷബാധയെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ ഭക്ഷ്യവിൽപന കേന്ദ്രങ്ങളിൽ നടത്തിവരുന്ന പരിശോധന പെരിന്തൽമണ്ണയിൽ ഊർജിതമാക്കി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന രണ്ടു സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായും പത്തോളം കടകൾക്ക് മാനദണ്ഡങ്ങൾ പാലിച്ച് സ്ഥാപനം നടത്താൻ നോട്ടീസ് നൽകിയതായും നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. ജില്ലയിൽ ദേശീയപാത കടന്നുപോകുന്ന പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ടൗണുകളിൽ പല ഹോട്ടലുകൾക്കും മാലിന്യ സംസ്കരണ സംവിധാനമില്ലാത്തത് സംബന്ധിച്ച് നേരത്തേ തന്നെ പരാതികളുയർന്നിരുന്നു. അങ്ങാടിപ്പുറത്ത് പൊതുനിരത്തിലെ അഴുക്കുചാലിലേക്ക് ഹോട്ടലുകളിൽനിന്ന് മാലിന്യവും മലിനജലവും തുറന്നുവിടുന്നത് ആരോഗ്യ വിഭാഗം നേരത്തേ കണ്ടെത്തി നടപടി ആരംഭിച്ചിരുന്നു. പെരിന്തൽമണ്ണയിൽ പരിമിതമായ സ്ഥലസൗകര്യമുപയോഗിച്ചാണ് ചില കടകൾ ഭക്ഷ്യോൽപന്നങ്ങൾ പാകം ചെയ്യുന്നത്. അത്തരം സ്ഥാപനങ്ങളാണ് കൂടുതൽ വൃത്തിഹീനം. പെരിന്തൽമണ്ണയിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ പരിശോധനയിൽ ചില സ്ഥാപനങ്ങൾ വരുന്നില്ലെന്നും തുടരെ നടക്കേണ്ട പരിശോധനകൾ പരാതികൾ ഉയർന്നാൽ മാത്രമേ നടക്കുന്നുള്ളൂവെന്നും പരാതിയുണ്ട്. ഒറ്റമുറി കടകളിൽ തന്നെ ഭക്ഷണം പാകം ചെയ്യുകയും വിൽപന നടത്തുകയും ചെയ്യുന്ന ഇടങ്ങളാണ് കൂടുതൽ വൃത്തിഹീനമായി കാണപ്പെടുന്നത്. ഭക്ഷ്യസുരക്ഷ നിയമം പാലിക്കാതെയും വൃത്തിഹീനമായും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സംബന്ധിച്ച് വിവരം ലഭിച്ചാൽ പരിശോധിച്ച് നടപടിയെടുക്കാനിരിക്കുകയാണ് നഗരസഭ ആരോഗ്യ വിഭാഗം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.