അവധിക്കാല ക്യാമ്പിന് തുടക്കം

മേലാറ്റൂർ: ഇർഷാദ് ഇംഗ്ലീഷ് സ്കൂളിൽ 'എന്തൂസിയ' അവധിക്കാല ക്യാമ്പിന് തുടക്കമായി. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ കല-കായിക പരിശീലനം, വിവിധ ക്ലാസുകൾ, നാടക കളരി, ട്രക്കിങ്ങ് എന്നിവ നടക്കും. തിങ്കളാഴ്ച തുടങ്ങിയ ക്യാമ്പ് തനിമ കലാ സാഹിത്യ വേദി സംസ്ഥാന സെക്രട്ടറി ജബ്ബാർ പെരിന്തൽമണ്ണ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ.ടി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടർ ഐ. സമീർ, കോഓഡിനേറ്റർ ടി. ഹംസ, ടി.കെ. ഹനീഫ, വൈസ്​ പ്രിൻസിപ്പൽ ടി.കെ. സഹീറ, പി. ഫസൽ, പി. ഫാഹിസ, പി.ടി. അക്ബർ അലി, ഇ. ഫരീദ, നസീറ, രമാദേവി, ശ്യാം എന്നിവർ സംസാരിച്ചു. നാടക കളരി സെക്ഷനിൽ അരിയൂർ രാമകൃഷ്ണൻ ക്ലാസെടുത്തു. ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.