പെരിന്തൽമണ്ണ: ജമാഅത്തെ ഇസ്‌ലാമി പെരിന്തൽമണ്ണ ഏരിയ വനിത വിഭാഗം സംഘടിപ്പിച്ച 'പെരുന്നാൾ കൂട്ട്' ഹിറ ഓഡിറ്റോറിയത്തിൽ നടന്നു. ജമാഅത്തെ ഇസ്‌ലാമി പെരിന്തൽമണ്ണ ഏരിയ സെക്രട്ടറി അഡ്വ. എ. സലീൽ ഈദ് സന്ദേശം നൽകി. ഇന്ദു ശ്രീനാഥ് എരവിമംഗലം, രമ്യ കുന്നക്കാവ്, വിനീത ടീച്ചർ കട്ടുപ്പാറ, രമണി പാതായ്ക്കര, സതി കുന്നക്കാവ്, ഷാഹിന പൊന്ന്യാകുർശി, സൽമ കുന്നക്കാവ്, ഡോ. ജാസ്മിൻ തുടങ്ങിയവർ സംഗമത്തിൽ സംസാരിച്ചു. വനിത വിഭാഗം ഏരിയ വൈസ് പ്രസിഡൻറ് സൈനബ് അധ്യക്ഷത വഹിച്ചു. ഇന്ദു ശ്രീനാഥ്, സൈനബ് ചാവക്കാട് എന്നിവർ കവിതകളാലപിച്ചു. ഏരിയ സെക്രട്ടറി എ.ടി. ഖൈറുന്നീസ സ്വാഗതവും മർളിയ കുന്നക്കാവ് നന്ദിയും പറഞ്ഞു. ജി.ഐ.ഒ വിദ്യാർഥിനികൾ പ്രാർഥന ഗീതമാലപിച്ചു. പടം mc pmna 4 perunnal koott ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സംഘടിപ്പിച്ച ഈദ് സ്നേഹസംഗമത്തിൽ അഡ്വ. എ. സലീൽ ഈദ് സന്ദേശം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.