മലപ്പുറം: മലപ്പുറം നഗരസഭയിലെ സി.പി.എം കൗൺസിലർ രാജിവെക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ഉയര്‍ന്ന മീ ടു ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് രാജി. 11ാം വാര്‍ഡ് മൂന്നാംപടിയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ.വി. ശശികുമാറാണ് പാര്‍ട്ടി നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിൽ രാജിവെക്കുന്നത്. രാജിയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ലോക്കൽ കമ്മിറ്റി പ്രത്യേക യോഗം ചേർന്നിരുന്നു. യോഗത്തിൽ ഉയർന്ന അഭിപ്രായം പരിഗണിച്ചാണ് രാജി. മീ ടു ആരോപണം ഉയർന്നതോടെ കൗൺസിലർ പാർട്ടിയെ രാജിസന്നദ്ധത അറിയിച്ചിരുന്നു. വിഷയത്തില്‍ പാര്‍ട്ടി കൂടി ചേര്‍ന്ന് ആലോചിച്ചാണ് രാജിയിലേക്ക് എത്തിയത്. രാജിക്കത്ത് മലപ്പുറം നഗരസഭ സെക്രട്ടറിക്ക് ചൊവ്വാഴ്ച പോസ്റ്റലായി അയക്കും. മൂന്ന് തവണ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 2020ലെ തെരഞ്ഞെടുപ്പിൽ 281 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് നഗരസഭയിലേക്ക് എത്തിയത്. രാജി ഉറപ്പിച്ചതോടെ നഗരസഭയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.