സംയുക്ത കായികാധ്യാപക സംഘടന സംസ്ഥാന സമ്മേളനത്തിന് തുടക്കം

മലപ്പുറം: സംയുക്ത കായികാധ്യാപക സംഘടന സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത്​ തുടക്കമായി. ഡിപ്പാർട്ട്മെന്‍റൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്‍റ്​ ഫാറൂഖ് പത്തൂർ, കേരള പ്രൈവറ്റ് സ്കൂൾ ഫിസിക്കൽ എജുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ്​ ജോസിറ്റ്മോൻ ജോൺ എന്നിവർ പതാക ഉയർത്തി. കാലിക്കറ്റ്​ സർവകലാശാല കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ പ്രബന്ധം അവതരിപ്പിച്ചു. ഡി.പി.ടി.എ വൈസ് പ്രസിഡന്‍റ്​ ഐ. സഫിയ, ജനറൽ സെക്രട്ടറി എ. മുസ്തഫ, കെ.പി.എസ്.പി.ഇ.ടി.എ പ്രസിഡന്‍റ്​ ജോസിറ്റ്മോൻ ജോൺ, ജനറൽ സെക്രട്ടറി ബെന്നി മണക്കാടൻ എന്നിവർ സംബന്ധിച്ചു. ചൊവ്വാഴ്ച രാവിലെ 10ന്​ പൊതുസമ്മേളനം മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന്​ യാത്രയയപ്പ് സമ്മേളനം എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. mpg sports teacher: സംയുക്ത കായികാധ്യാപക സംഘടന സംസ്ഥാന സമ്മേളനത്തിൽ കാലിക്കറ്റ്​ സർവകലാശാല കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.