തിരുനാവായ ജങ്ഷനിലെ ഓവുപാലം നവീകരണം തുടങ്ങി

തിരുനാവായ: ജങ്ഷനിൽനിന്ന്​ പുത്തനത്താണിയിലേക്കുള്ള റോഡിലെ ഓവുപാലം നവീകരണം തുടങ്ങി. ഇറിഗേഷൻ കനാലിനു മീതെ നിർമിച്ചതും വീതി കുറഞ്ഞതും കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ചതുമായ പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതുസംബന്ധിച്ച് സി.പി.എം അടക്കമുള്ള സംഘടനകൾ വകുപ്പുമന്ത്രിക്കും മറ്റും നിവേദനം നൽകിയിരുന്നു. പാലം പണി നടക്കുന്നതിനാൽ ഇതുവഴി പുത്തനത്താണി ഭാഗത്തേക്ക് വലിയ വാഹനങ്ങൾ കടന്നുപോകുന്നത് പി.ഡബ്ല്യു.ഡി എക്സി. എൻജിനീയർ നിരോധിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.