മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

പെരിന്തല്‍മണ്ണ: എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. പുഴക്കാട്ടിരി മണ്ണുംകുളം പാലോളി മുഹമ്മദ് ഫാസിലിനെ (23) ആണ് പെരിന്തല്‍മണ്ണ എസ്.ഐ. സി.കെ. നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 8.15ഓടെ മാനത്തുമംഗലം ബൈപ്പാസില്‍ മുട്ടുങ്ങല്‍ ജങ്ഷനടുത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. സംശയാസ്പദമായി കണ്ട യുവാവിനെ ചോദ്യം ചെയ്ത് പരിശോധിച്ചപ്പോഴാണ് വില്‍പനക്കായി സൂക്ഷിച്ച 0.935 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. മയക്കുമരുന്നിന്‍റെ ഉറവിടത്തെക്കുറിച്ചും മറ്റും വിശദമായി അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. പടം mc pmna 1 mayakkumarunn Muhammed Fasil മുഹമ്മദ് ഫാസിൽ ..........................................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.