'കന്നുകാലി മാംസ വിതരണ കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം'

മലപ്പുറം: ജില്ലയിലെ കന്നുകാലി മാംസ വിതരണക്കാരെ ദ്രോഹിക്കുന്ന നടപടി ഉദ്യോഗസ്ഥര്‍ അവസാനിപ്പിക്കണമെന്ന് ആള്‍ കേരള മീറ്റ് മര്‍ച്ചന്‍റ്​ അസോസിയേഷന്‍ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അറവ് ശാലക്ക് ലൈസന്‍സ് നല്‍കേണ്ടത് മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളുമാണ്. പഞ്ചായത്തുകളോ മുനിസിപ്പാലിറ്റികളോ സ്വന്തം നിലക്ക് അറവ് ശാല നിര്‍മിക്കാന്‍ തയാറാവാതിരിക്കുകയും ഇപ്പോള്‍ നടക്കുന്ന അറവ് ശാലകളെ ഇല്ലായ്മ ചെയ്യാനുമാണ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുന്നത്. എല്ലാ പഞ്ചായത്തുകളിലും അറവ് ശാല തുടങ്ങാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ്​ ബഷീര്‍ വണ്ടൂര്‍, ജനറല്‍ സെക്രട്ടറി ഖാലിദ് മഞ്ചേരി, ട്രഷറര്‍ ശിഹാബ് കുരിക്കള്‍, അഷ്‌റഫ് പള്ളിക്കല്‍ ബസാര്‍, നാസര്‍ പാറമ്മല്‍, നാസര്‍ തൊണ്ടിയില്‍, യൂസഫ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.