ദേവസ്വം പ്രസിഡന്‍റിനെ കഴുത്തിനു പിടിച്ച് തള്ളി; പൊലീസിനെതിരെ തിരുവമ്പാടിയുടെ പരാതി

തൃശൂർ: തിരുവമ്പാടി ദേവസ്വം പ്രസിഡന്‍റ് ഉൾപ്പെടെ ഭാരവാഹികളെ നായ്ക്കനാൽ പരിസരത്ത് പൊലീസ് കഴുത്തിനു പിടിച്ച് തള്ളിയെന്ന് പരാതി. പൂരപ്പറയുടെ ഭണ്ഡാരവുമായി ദേവസ്വം ഓഫിസിലേക്കു പോകാൻ അനുമതി തേടിയപ്പോഴാണ് സംഭവം. സുരക്ഷയുടെ പേരിൽ പൂരച്ചടങ്ങുകള്‍ ഇല്ലാതാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ദേവസ്വങ്ങൾ ആരോപിച്ചു. സി.ഐ അഷ്റഫിനെതിരെ ദേവസ്വം സെക്രട്ടറി സി. വിജയൻ പൊലീസ് ഉന്നതർക്ക് പരാതി നൽകി. പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം കമ്മിറ്റികൾ തിങ്കളാഴ്ച യോഗം ചേർന്ന് തുടർനടപടി തീരുമാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.