പട്ടിക്കാട്: സമസ്തയുടെ സമുന്നത നേതാവും ജാമിഅ നൂരിയ്യയിലെ പ്രഥമ മുദരിസുമായിരുന്ന കോട്ടുമല അബൂബക്കർ മുസ്‌ലിയാരുടെ 36ാം ഉറൂസിനോടനുബന്ധിച്ച് രണ്ടുമാസം നീളുന്ന അനുസ്മരണ കാമ്പയിൻ നടത്താൻ 'ഓസ്‌ഫോജ്‌ന' നേതൃയോഗം തീരുമാനിച്ചു. കാമ്പയിനിന്റെ ഭാഗമായി ജില്ലതല അനുസ്മരണ സെമിനാറുകളും പ്രാദേശിക ഫൈസി സംഗമങ്ങളും നടക്കും. മേയ് 27ന് കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്സിനുവേണ്ടി പള്ളികളിൽ ധനശേഖരണം നടക്കും. ജൂലൈ ആദ്യവാരം നടക്കുന്ന കാളമ്പാടി മഖം ഉറൂസോടെ കാമ്പയിൻ സമാപിക്കും. മലപ്പുറം സുന്നി മഹലിൽ നടന്ന യോഗം പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. കെ. ഹൈദർ ഫൈസി പനങ്ങാങ്ങര അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ (ചെയർ), ഹംസ ഫൈസി അൽ ഹൈതമി (കൺ), ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി (കോഓഡിനേറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.