കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്

നെല്ലിക്കുന്ന്: കാറിടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനെ ആശുപത്രിയിൽ വെന്റിലേറ്ററിലാക്കി. നെല്ലിക്കുന്ന് ആഴ്ചങ്ങാടന്‍ ജോസിനെയാണ് (60) ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രി 10.30നാണ് സംഭവം. പാവറട്ടി തിരുനാളിനു പോയി വീട്ടിലേക്ക് വരുമ്പോള്‍ തോപ്പ് സ്റ്റേഡിയത്തിനു സമീപത്തുവെച്ചാണ് അമിതവേഗത്തില്‍ വന്ന കാറിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണ ജോസിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. തലക്കും വയറിനും രണ്ടു കാലുകള്‍ക്കും ഗുരുതര പരിക്കുണ്ട്. കാര്‍ സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ചുകയറി ഷെഡില്‍ കിടന്ന വാഹനങ്ങളും തകര്‍ത്തിരുന്നു. ഈസ്റ്റ്‌ പൊലീസ് സ്ഥലത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.