ചെറുതുരുത്തി: ആർദ്രം മിഷന് കീഴിൽ വള്ളത്തോൾ നഗർ കുടുംബാരോഗ്യ കേന്ദ്രം ഹൈടെക്കാക്കിയെന്ന് അവകാശപ്പെട്ട് തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് നടക്കാനിരിക്കുന്ന ഉദ്ഘാടന ചടങ്ങിനെതിരെ യു.ഡി.എഫ് രംഗത്ത്. അടിസ്ഥാന സൗകര്യമില്ലാത്ത ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്താൻ അധികൃതർ കൈക്കൊണ്ട തീരുമാനം നിർധനരോഗികളോടുള്ള വെല്ലുവിളിയാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. വൈകീട്ട് ആറുവരെ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണമെന്നാണ് ചട്ടം. അതിന് നടപടിയുണ്ടായിട്ടില്ല. പേരിനുപോലും ലാബ് ടെക്നീഷ്യനെ നിയമിച്ചിട്ടില്ല. ഫാർമസിസ്റ്റ് തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. ഫാർമസിയിലെ തിരക്ക് ഒഴിവാക്കാൻ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിൽനിന്ന് താൽക്കാലികമായെങ്കിലും മരുന്ന് വിതരണത്തിന് ഒരാളെ നിയമിക്കാം എന്ന വാക്കുപോലും പാലിച്ചിട്ടില്ല. കിടത്തി ചികിത്സക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. ഒരുവർഷം മുമ്പ് ഉദ്ഘാടനം ചെയ്ത കുടുംബാരോഗ്യ കേന്ദ്രമാണ് വീണ്ടും ഉദ്ഘാടനം ചെയ്യുന്നത്. ജനവഞ്ചനയിൽ പ്രതിഷേധിച്ച് ഉദ്ഘാടന ചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിക്കുമെന്ന് വള്ളത്തോൾ നഗർ പഞ്ചായത്ത് കമ്മിറ്റി കൺവീനർ എം.വി. സുലൈമാൻ, വർക്കിങ് ചെയർമാൻ ഒ.യു. ബഷീർ, ട്രഷറർ പി. പ്രസാദ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.