പുതുപൊന്നാനി: മത്സ്യബന്ധനം കഴിഞ്ഞ് തിരികെവരുന്ന ബോട്ട് കടലിൽ അപകടത്തിൽ പെട്ടു. പൊന്നാനി മുക്കാടി സ്വദേശി സൈനുദ്ദീന്‍റെ ഉടമസ്ഥതയിലുള്ള മുബശ്ശിറ എന്ന ബോട്ടാണ് തകർന്നത്. ശനിയാഴ്ച രാത്രി പത്തോടെയാണ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് പൊന്നാനി ഹാർബറിലേക്ക് തിരിച്ചുവരുന്നതിനിടെ ബോട്ടിന്‍റെ പലകയിളകി വെള്ളം കയറിയതോടെ പുതുപൊന്നാനി ഭാഗത്തെ കരയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. തിരയിൽ ബോട്ടിന്‍റെ ഒരു ഭാഗം തകർന്നു. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. Photo: MP PNN 5: പുതുപൊന്നാനിയിൽ അപകടത്തിൽ തകർന്ന മത്സ്യബന്ധന ബോട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.