'കെ-റെയിൽ: പിണറായിയെ ജനം തിരുത്തും'

ചങ്ങരംകുളം: കെ-റെയില്‍ ഭീതിയിലുള്ള ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ പിണറായിയെ മാറ്റിച്ചിന്തിപ്പിക്കുമെന്ന് സംസ്കാര സാഹിതി സംസ്ഥാന ചെയർമാന്‍ ആര്യാടന്‍ ഷൗക്കത്ത്. ഉപ തെരഞ്ഞെടുപ്പ്​ നടക്കുന്ന ആലങ്കോട് ഗ്രാമപഞ്ചായത്ത്​ ഏഴാം വാര്‍ഡിലെ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിദ്ദീഖ് പന്താവൂര്‍ അധ്യക്ഷത വഹിച്ചു. ഷാനവാസ് വട്ടത്തൂര്‍, സമദ് മങ്കട, ടി.പി. മുഹമ്മദ്, പ്രണവം പ്രസാദ്, ഹുറൈര്‍ കുളക്കാട്ടില്‍, സുനിത ചെര്‍ളശ്ശേരി, സുജിത സുനില്‍, കുഞ്ഞു എന്നിവർ സംസാരിച്ചു. ഫോട്ടോ: ഉപതെരഞ്ഞെടുപ്പ്​ നടക്കുന്ന ആലങ്കോട് ഗ്രാമപഞ്ചായത്ത്​ ഏഴാം വാര്‍ഡിലെ പ്രവര്‍ത്തക യോഗം ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.