Posted On
date_range Updated On
date_range വെട്ടം പഞ്ചായത്തിൽ പൈപ്പ് ലൈൻ തകർത്തതിൽ പ്രതിഷേധം; ജലനിധി തകർത്തു വേണോ ജൽജീവൻ?
തിരൂർ: വെട്ടം പഞ്ചായത്തിന്റെ പ്രാദേശിക കുടിവെള്ള പദ്ധതിയിലുള്ള ജലനിധി പൈപ്പ് ലൈൻ തകർത്തതിൽ പ്രതിഷേധം ശക്തമാവുന്നു. മുറിവഴിക്കൽ-ഈസ്റ്റ് അരിക്കാഞ്ചിറ റോഡിലെ പൈപ്പ് ലൈനാണ് തകർന്നത്. ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡിൽ കുഴിയെടുത്തപ്പോഴാണ് പൈപ്പ് ലൈൻ തകർന്നത്. ജലനിധി പൈപ്പ് ലൈൻ പൊട്ടിയതോടെ പ്രദേശത്തെ ഇരുപതോളം കുടുംബങ്ങൾ ആശ്രയിച്ചിരുന്ന കുടിവെള്ളമാണ് മുടങ്ങിയത്. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവൃത്തി തടയുമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.