വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ലോക ഭൗമ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഏകദിന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷൻ പുളിക്കൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിര സമിതി അധ്യക്ഷ സഫിയ മലക്കാരൻ അധ്യക്ഷത വഹിച്ചു. സ്ഥിര സമിതി അധ്യക്ഷരായ പി.പി. സഫീർ ബാബു, സുഹിജാബി, ബ്ലോക്ക് ഡിവിഷൻ അംഗം പറങ്ങോടത്ത് അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. എം.ജി.എൻ.ആർ.ജി.എസ് പദ്ധതിയിൽ ഉൾപ്പെടുത്തി പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിൽ നടപ്പിലാക്കാവുന്ന പ്രവൃത്തികൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹൈദ്രോസ് പൊട്ടേങ്ങൽ, ജനറൽ എസ്റ്റൻഷൻ ഓഫിസർ കെ. ഹരികുമാർ, അക്രഡിറ്റഡ് എൻജിനിയർ എം. പ്രശാന്ത് എന്നിവർ സെമിനാറിൽ വിഷയമവതരിപ്പിച്ച് സംസാരിച്ചു. ജനപ്രതിനിധികളും സി.ഡി.എസ് പ്രസിഡന്റുമാരും സെമിനാറിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.