തൃശൂർ: സംസ്ഥാന സർക്കാറിന്‍റെ ഒന്നാം വാർഷികാഘോഷ ഭാഗമായ 'എന്‍റെ കേരളം' മെഗാ എക്‌സിബിഷനിൽ ശ്രദ്ധേയ ജനപങ്കാളിത്തം. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പ്രദർശന വിപണന മേളയിൽ സർക്കാർ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലുണ്ട്. രുചിഭേദങ്ങളുടെ കലവറ ഒരുക്കി കുടുംബശ്രീയാണ് മുഖ്യ ആകർഷണം. കേരള ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൂടെയുള്ള ഒരു യാത്രയാണ് 'എന്‍റെ കേരളം' സ്റ്റാൾ. കൃഷി, സാമൂഹികനീതി, പൊലീസ്, പട്ടികജാതി ക്ഷേമം, ഭക്ഷ്യസുരക്ഷ, കയർ, ടൂറിസം തുടങ്ങിയ വകുപ്പുകളുടെ സ്റ്റാളുകളുണ്ട്. ഭിന്നശേഷിക്കാർ, വയോജനങ്ങൾ തുടങ്ങിയവർ നിർമിച്ച ഉൽപന്നങ്ങളും മേളയിലുണ്ട്. ചവിട്ടികൾ, കുട, മെഴുകുതിരി, അച്ചാറുകൾ, ചെടികൾ, പേപ്പർ പേനകൾ തുടങ്ങിയ നിരവധി ഉൽപന്നങ്ങൾ പ്രദർശനത്തിനുണ്ട്. കാലിക പ്രസക്തിയുള്ള വിഷയങ്ങൾ ചർച്ച ചെയ്ത് സെമിനാറുകളും കഥാപ്രസംഗം, മ്യൂസിക് ഷോ തുടങ്ങിയ കലാ സാംസ്കാരിക പരിപാടികളും രണ്ടാം ദിനത്തെ ആകർഷകമാക്കി. എം. മുകുന്ദന്‍റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' നോവലിനെ ആസ്‌പദമാക്കി കാഥികൻ ഹർഷകുമാർ അവതരിപ്പിച്ച 'മയ്യഴിപ്പുഴയുടെ തീരങ്ങൾ' കഥാപ്രസംഗം അരങ്ങേറി. കേരള ജനത അനുഭവിച്ച അടിമത്വവും അവിടെ നിന്ന് നേടിയ അതിജീവന പാഠവും നിറസദസ്സിൽ അവതരിപ്പിച്ചാണ് ഹർഷകുമാർ കൈയടി നേടിയത്. പിന്നണി ഗായകൻ ജോബ് കുര്യന്‍റെ മ്യൂസിക് ഷോയും അരങ്ങേറി. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ ശേഷം ജില്ല കണ്ട മെഗാ മേള ജനകീയ പങ്കാളിത്തംകൊണ്ടും ഉൽപന്നങ്ങളുടെയും സ്റ്റാളുകളുടെയും ബാഹുല്യംകൊണ്ടും വൻ വിജയമാവുകയാണ്. കുരുന്നുകൾ മുതൽ വയോധികർ വരെ മേളയുടെ ഭാഗമായി. തിരക്ക് നിയന്ത്രിക്കാൻ വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.