നഴ്​സ്​ നിയമനം

ചെറുകാവ്: പാലിയേറ്റിവ് പദ്ധതിയുടെ ഭാഗമായി ചെറുകാവ് ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന രണ്ടാം ഹോം കെയര്‍ യൂനിറ്റിലേക്ക് നഴ്‌സ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഈ മാസം 27ന് ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ രാവിലെ 11 മുതല്‍ നടക്കും. എ.എന്‍.എം കോഴ്‌സ് / ജെ.പി.എച്ച്.എന്‍ കോഴ്‌സ് പാസായവര്‍ക്കും ആരോഗ്യ വകുപ്പിന്‍റെ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്നും മൂന്ന് മാസത്തെ ബി.സി.സി.പി.എ.എന്‍ കോഴ്‌സ് / ആരോഗ്യ വകുപ്പിന്‍റെ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്നും മൂന്ന് മാസത്തെ സി.സി.സി.പി.എ.എന്‍ കോഴ്‌സ് പാസായവര്‍ക്കും പങ്കെടുക്കാം. ഉദ്യോഗാർഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.