സുബൈർ വധം: കൊലക്ക്​ ഉപയോ​ഗിച്ച ആയുധങ്ങൾ കണ്ടെടുത്തു

വാളുകൾ ഒളിപ്പിച്ച ശേഷം പോക്കാംതോടിലെ വനപ്രദേശത്ത്​ ഒളിവിൽ കഴി​ഞ്ഞെന്ന്​ പ്രതികൾ പാലക്കാട്: പോപുലർ ​ഫ്രണ്ട്​ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്താൻ അക്രമിസംഘം ഉപയോഗിച്ചതെന്ന്​ കരുതുന്ന വാളുകള്‍ പൊലീസ് കണ്ടെടുത്തു. മണ്ണുകാട്​ കോരയാർ പുഴയിൽ ചളിയിൽ പൂഴ്‌ത്തിയ നാല് വടിവാളുകളാണ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തിയത്. ഫോറൻസിക് സംഘം പരിശോധിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. സുബൈർ വധത്തിലെ മുഖ്യപ്രതിയായ രമേശാണ് ആയുധങ്ങൾ കാണിച്ചുകൊടുത്തത്. ഈ കൊലപാതകത്തിന്​ പ്രതികാരമായാണ്​ മേലാമുറിയിലെ ആർ.എസ്‌.എസ്‌ പ്രവർത്തകന്‍റെ കൊലപാതകമെന്നാണ്​ പൊലീസ് വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട്​ ഗൂഢാലോചന നടന്നോയെന്നും കൊലപാതകത്തിന്‍റെ രീതിയും മറ്റ്​ വശങ്ങളും പ്രത്യേകം പരിശോധിക്കുന്നുണ്ട്. മാസങ്ങൾക്ക്​ മുമ്പ്​ കൊല്ലപ്പെട്ട ആർ.എസ്‌.എസ്‌ പ്രവർത്തകൻ സഞ്‌ജിത്തിന്‍റെ അടുത്ത സുഹൃത്തും എലപ്പുള്ളി സ്വദേശിയുമായ രമേശ്‌ (41), എലപ്പുള്ളി സ്വദേശികളായ ആർ.എസ്​.എസ്‌ പ്രവർത്തകരായ ശരവണൻ (33), ആറുമുഖൻ (37) എന്നിവരാണ്‌ സുബൈർ വധത്തിൽ അറസ്റ്റിലായത്​. ചൊവ്വാഴ്ച ഉച്ചക്ക്​ ശേഷമാണ് പ്രതികളുടെ​ അറസ്റ്റടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി​ തെളിവെടുപ്പിന്​ എത്തിച്ചത്​. ആയുധം ഉപേക്ഷിച്ച മണ്ണുകാട് കോരയാറിലും പ്രതികൾ ഒളിവിൽ കഴിഞ്ഞ താഴേ പോക്കാംതോടിലെ വനപ്രദേശത്തും പ്രതിക​ളെ എത്തിച്ച്​ തെളിവെടുത്തു. കൃത്യം നടന്ന സ്ഥലത്തുകൂടി ഇനി തെളിവെടുക്കണം​. വനത്തിനുള്ളിൽനിന്ന്​ പ്രതികളുടേതെന്ന്​ കരുതുന്ന ഷർട്ടും മദ്യക്കുപ്പികളും വിശ്രമിക്കാനിരുന്ന ചാക്കും കണ്ടെടുത്തു. കൃത്യത്തിന്​ ശേഷം ഇവിടെയെത്തിയ തങ്ങൾ കോരയാറിൽ വാളുകൾ ഒളിപ്പിച്ച ശേഷം മൂന്ന്​ കിലോമീറ്റർ മാറി പോക്കാംതോടിലെ വനപ്രദേശത്ത്​ ഒളിവിൽ കഴി​ഞ്ഞെന്നാണ്​ പ്രതികളുടെ മൊഴി. ബുധനാഴ്ചയോടെ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡി അപേക്ഷ നൽകാനാണ്​ ​പൊലീസ്​ ശ്രമം. മേലാമുറിയിലെ ആർ.എസ്.എസ് മുൻ ജില്ല ശാരീരിക് ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസന്‍റെ കൊലപാതകത്തിലെ പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ്​ അറിയിച്ചു. ചിലർ കസ്റ്റഡിയിലാണ്. മറ്റുള്ളവർ നിരീക്ഷണത്തിലും. പ്രതികൾക്ക്​ വാഹനം ലഭ്യമാക്കിയവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട്​ കൊലപാതകങ്ങളും രണ്ട്​ ഡിവൈ.എസ്​.പിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘങ്ങളാണ് അന്വേഷിക്കുന്നത്. PKG WEAPON- പോപുലർ ​ഫ്രണ്ട്​ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്താനുപയോഗിച്ച വടിവാളുകൾ പ്രതി രമേശ് പൊലീസിന്​ കാണിച്ചുകൊടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.