തൃശൂർ: റീബിൽഡ് കേരള ഇനിഷ്യറ്റിവ് പദ്ധതി പ്രകാരം തൃശൂർ-പൊന്നാനി കോൾ മേഖലയിലെ തൃശൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന പ്രവൃത്തികളുടെ അവലോകന യോഗം പി. ബാലചന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്നു. പദ്ധതികളെ പറ്റി റീബിൽഡ് കേരള കൺവീനർ ഡോ. എ.ജെ. വിവെൻസിയും കെ.എൽ.ഡി.സി കോൾ മേഖലയിൽ നടപ്പാക്കുന്ന പദ്ധതികളെ പറ്റി കൺസ്ട്രക്ഷൻ എൻജിനിയർ ശാലിനിയും വിശദീകരിച്ചു. കൃഷി വകുപ്പ്, കെ.എസ്.ഇ.ബി, ജലസേചന വകുപ്പ്, കായ്കോ, പാഡി മാർക്കറ്റിങ് ഓഫിസർ, പുഞ്ച സ്പെഷൽ ഓഫിസർ, കോൾ ഡെവലപ്മെന്റ് ഏജൻസി തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സന്നിഹിതരായി. പുഴയ്ക്കൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. ഉണ്ണിരാജൻ സ്വാഗതവും കോൾ ഡെവലപ്മെന്റ് അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ടി.പി. ബൈജു നന്ദിയും പറഞ്ഞു. tcr avaloganam റീബിൽഡ് കേരള ഇനിഷ്യറ്റിവ് പദ്ധതി പ്രകാരം തൃശൂർ-പൊന്നാനി കോൾ മേഖലയിലെ തൃശൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന പ്രവൃത്തികളുടെ അവലോകന യോഗത്തിൽ പി. ബാലചന്ദ്രൻ എം.എൽ.എ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.