അശാസ്ത്രീയമായ മൂല്യനിർണയ പരിഷ്കാരം പിൻവലിക്കണം -കെ.എ.എച്ച്.എസ്.ടി.എ

മലപ്പുറം: പ്ലസ്ടു പരീക്ഷയുടെ മൂല്യനിർണയം നടത്തേണ്ട ഉത്തര പേപ്പറുകളുടെ എണ്ണത്തിൽ വർധന വരുത്തിയ തീരുമാനം പിൻവലിക്കണമെന്ന് കേരള എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി പി. അജോഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ശ്രീജേഷ് കുമാർ, സംസ്ഥാന വർക്കിങ്​ പ്രസിഡന്‍റ്​ കെ. സിജു, ജില്ല പ്രസിഡന്‍റ്​ പി. പ്രമോദ് കുമാർ, പി.സി. ഷൈജു, ബി. ഹരി, കെ.കെ. ദീപക് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.