പെരുമ്പിലാവ്: ഖുർആൻ കാലത്തെ അതിജയിച്ച ഗ്രന്ഥമാണെന്നും മനുഷ്യനിർമിത പ്രത്യയശാസ്ത്രങ്ങൾക്ക് ഖുർആന്‍റെ വെളിച്ചം ഊതിക്കെടുത്താനാവില്ലെന്നും സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി കുന്നംകുളം ഏരിയ കമ്മിറ്റി പെരുമ്പിലാവ് അൻസാർ കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഖുർആൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാവക്കാട് ടൗൺ ജുമുഅ മസ്ജിദ് ഖതീബ് സാക്കിർ നദ്വി മുഖ്യപ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി പി. റുക്സാനയും സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്‍റ് ഷാജു മുഹമ്മദുണ്ണി അധ്യക്ഷത വഹിച്ചു. മസ്ജിദുറഹ്മ മഹല്ല് ഇമാം എ.കെ. അബ്ദുൽ കരീം ഖിറാഅത്ത് നടത്തി. ഏരിയ സെക്രട്ടറി പി. മുനീർ സ്വാഗതവും ഇ.വി.എം. ഷെരീഫ് നന്ദിയും പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല പ്രസിഡന്‍റ് പി.സി. ഉമ്മുകുൽസു, ഏരിയ പ്രസിഡന്‍റ് ഷെരീഫ അമീൻ എന്നിവർ പങ്കെടുത്തു. tcc kkm 1 പെരുമ്പിലാവ് ഖുർആൻ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.