വർഗീയ ചേരിതിരിവിനെതിരെ ജനങ്ങളെ അണിനിരത്തും -എ.കെ. ബാലൻ

പാലക്കാട്​: വർഗീയ ചേരിതിരിവ്​ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളെ ജനങ്ങളെ അണിനിരത്തി എൽ.ഡി.എഫ്​ നേരിടുമെന്ന്​ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. ഇത്തരം കൊലപാതകങ്ങൾ യാദൃശ്ചികമോ ഒറ്റപ്പെട്ടതോ അല്ല. സ്ഥലം നിശ്ചയിച്ചും സമയം നിശ്ചയിച്ചുമാണ്​ കൊലകൾ അരങ്ങേറുന്നത്​. ആസൂത്രിതമായ ഇത്തരം ചെയ്തികളെ നിസ്സാരമായി കാണാനാവില്ല. വർഗീയ ചേരിതിരിവാണ്​ ഇത്തരം ശക്​തികൾ​ ആഗ്രഹിക്കുന്നത്​. പാലക്കാട്​ ജില്ലയിലെ മതേതര-ജനാധിപത്യ പ്രസ്ഥാനങ്ങൾ അതിന്​ അവസരം ഉണ്ടാക്കിക്കൊടുക്കില്ലെന്നും ശക്തമായ ഇടപെടൽ നടത്തുമെന്നും​ എ.കെ. ബാലൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.