പാലക്കാട്: രാജ്യം നേരിടുന്ന മഹാവിപത്താണ് പോപുലർ ഫ്രണ്ട് എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാന സർക്കാറിന്‍റെയും സി.പി.എമ്മിന്‍റെയും രാഷ്ട്രീയ സഹായമാണ് പോപുലർ ഫ്രണ്ടിന് കൊല നടത്താൻ ധൈര്യം നൽകുന്നത്. പൊലീസിന്‍റെ കൈകൾക്ക് സർക്കാർ വിലങ്ങുവെച്ചിരിക്കുകയാണ്. കേരളത്തിൽ മാത്രമാണ് പോപുലർ ഫ്രണ്ടിന് പൊലീസ്, രാഷ്ട്രീയ പിന്തുണ ലഭിക്കുന്നത്. കേന്ദ്ര സർക്കാറുമായും കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായും ഇതുസംബന്ധിച്ച് ബി.ജെ.പി സംസ്ഥാന ഘടകം ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും 29ന് കേന്ദ്രമന്ത്രി അമിത്ഷാ കേരളത്തിൽ എത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.