പ്രതിഷേധ ജാഥക്ക്​ എത്തിയവരുടെ ഇടയിലേക്ക് കാർ ഇടിച്ച് കയറി; നാലുപേർക്ക് പരിക്ക്

നടത്തറ: പാലക്കാട്ടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജാഥ നടത്താന്‍ എത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് കയറി നാലുപേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റയാളെ തൃശൂർ ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊഴുക്കുള്ളി സ്വദേശികളായ പുളിക്കന്‍ വീട്ടില്‍ സത്യന്‍ (60), ചിറയത്ത് വീട്ടില്‍ ദീപു (30), പള്ളിത്താഴത്ത് മനോജ് (44) എന്നിവര്‍ക്കും ഒരു സ്‌കൂട്ടര്‍ യാത്രികനുമാണ് പരിക്കേറ്റത്​. സംഭവവുമായി ബന്ധപ്പെട്ട് കൊഴുക്കുള്ളി പൂങ്കോട്ടകുഴി ഷാബുവിനെയും കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാര്‍ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതായി പറയുന്നു. കാര്‍ ഇടിച്ച് സമീപത്ത് നിർത്തിയിട്ടിരുന്ന അഞ്ച് ബൈക്കുകള്‍ക്കും കേട് സംഭവിച്ചു. അപകടം നടന്നതോടെ പ്രകടനം ഒഴിവാക്കി. ഒല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.